JHL

JHL

"സ്നേഹസാന്ത്വനം" ലിംഫെഡിമ, സ്തനാർബുദം കൊളസ്റ്റമി ബാധിക്കർക്കുള്ള സ്നേഹ സംഗമവും, സ്പെഷ്യൽ പരിശീലനവും നടത്തി.


കാറഡുക്ക(True News 27 August 2019):"സ്നേഹസാന്ത്വനം" 2019. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും, മൂളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലിംഫെഡിമ, സ്തനാർബുദം  കൊളസ്റ്റമി ബാധിക്കർക്കുള്ള സ്നേഹ സംഗമവും, സ്പെഷ്യൽ പരിശീലനവും നടത്തി. മൂളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഗീത ഗോപാലന്റെ അദ്ധ്യക്ഷതയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച് പരിശീലന ബോധത്കരണ കൈപുസ്ത പ്രകാശനവും നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ സ്വാഗതവും സെക്കന്ററി പാലിയേറ്റീവ് നേഴ്സ് ശ്രീമതി. രഞ്ജുഷ നന്ദിയും പറഞ്ഞു.. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ശ്രീധരൻ, മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ. പ്രഭാകരൻ, മെമ്പർ ശ്രീമതി. അനീസ മൻസൂർ, ഹെൽത്ത് സൂപ്പർവൈസർ ശ്രീ. എ. കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാധവൻ നമ്പ്യാർ പാലിയേറ്റിവ് ജില്ലാ കോർഡിനേറ്റർ ശ്രീമതി. ഷിജി മനോജ് തുടങ്ങിയവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ശ്രീമതി മിനി ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി.  പ്രൈമറി പാലിയേറ്റീവ് നേഴ്സ് ശ്രീമതി പ്രിയയുടെയും പരിശീലനാർത്ഥികളുടെയും, പരിശീലകരുടെയും ജന പ്രതിനിധികളുടെയും നാടൻ പാട്ടും ഗാനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.

No comments