JHL

JHL

വി.എൻ ഹാരിസ് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് അഷ്റഫ് ബായാർ സെക്രട്ടറി

കാസർകോട്(True News 28 August 2019): 2019 -2021 പ്രവർത്തന വർഷത്തേക്കുള്ള  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റായി വി.എൻ ഹാരിസിനെയും സെക്രട്ടറിയായി അഷ്റഫ് ബായാറിനെയും, ബഷീർ ശിവപുരത്തെ വൈസ് പ്രസിഡന്റായും ബി.കെ  മുഹമ്മദ് കുഞ്ഞിയെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി
സി.എ മൊയ്തീൻ കുഞ്ഞി (പൊതു സമൂഹം), കെ.എം ഷാഫി (ഇസ് ലാമിക സമൂഹം), ബി.കെ. മുഹമ്മദ് കുഞ്ഞി (പി.ആർ ആന്റ് മീഡിയ), കെ.പി ഖലീലു റഹ്മാൻ നദ് വി (ഖുർആൻ സ്റ്റഡിസെന്റർ), പി.എസ് അബ്ദുല്ല കുഞ്ഞി (ജനസേവനം), കെ. ഐ അബ്ദുൽ ലത്തീഫ് (മലർവാടി), പി.എം.കെ നൗഷാദ് (ടീന്‍ ഇന്ത്യ), വി.സി ഇഖ്ബാൽ മാസ്റ്റർ (വിദ്യാഭ്യാസം), ബി.എം മുഹമ്മദ് കുഞ്ഞി (മസ്ജിദ് കൗൻസിൽ), അഷ്റഫ് ബായാർ (പ്രവാസി) എന്നിവരെ  തെരഞ്ഞെടുത്തു. 
ഏരിയ പ്രസിഡൻ്റുമാർ:  കെ. കെ. ഇസ്മായിൽ (കുമ്പള), അബ്ദുൽ സലാം എരുതുംകടവ് (കാസർകോട്), പി.എ മൊയ്തു (കാഞ്ഞങ്ങാട്), ബഷീർ ശിവപുരം (തൃക്കരിപ്പൂർ). കൂടാതെ എം.എച്ച്  സീതി, ഇസ്മായിൽ പള്ളിക്കര, സി.എച്ച് മുത്തലിബ്, മൊയ്തു ഇരിയ,  ശഫീഖ്  നസ്റുല്ല എന്നിവരെ ജില്ലാ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലി, സംസ്ഥാന സമിതി അംഗം അബ്ദുൽ ഹക്കീം നദ് വി എന്നിവർ നേതൃത്വം നൽകി. കെ.മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.

No comments