JHL

JHL

മംഗളൂറുവിൽ പിടിയിലായ സംഘത്തിൽ മലയാളികളില്ല ; തോക്കുകളും തിരകളും കണ്ടെടുത്തു



മംഗളൂറു (True News 17 Aug 2019):നഗരത്തിൽ നിന്നും പിടികൂടിയ എട്ടംഗ സംഘത്തിൽ  മലയാളികളില്ലെന്നു മംഗളറു   പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ്  എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ബാംഗളൂരിൽ നിന്നും    മംഗളൂരുവിലെത്തിയ സംഘം പോലീസ് പിടിയിലാവുന്നത്.സാം പീറ്റർ (53), മംഗളൂരു ഫൾനീറിലെ ഹോട്ടൽ വ്യവസായി എസ്.എ.കെ.അബ്ദുൾ ലത്തീഫ് (59), മംഗളൂരു കൂളൂരിലെ ജി.മൊയ്തീൻ (70), കുടക് വീരാജ്പേട്ട കാക്കൂട്ടപുരം നാൽകേരി സ്വദേശി ബെംഗളൂരു സൗത്ത് കെ.സി.പുണബ്ബ തൂതഗുണിയിൽ താമസിക്കുന്ന ചിന്നപ്പ (38), ബെംഗളൂരു യലഹങ്ക നെഹ്റു നഗർ സുരഭി ലേ ഔട്ടിൽ താമസിക്കുന്ന മടിക്കേരി സിദ്ദാപുര അരേക്കള സ്വദേശി ടി.കെ.ബോപ്പണ്ണ (33), ബെംഗളൂരു സൗത്ത് നീലസാന്ദ്ര നട്സ്ട്രീറ്റിലെ മദൻ (41), ബെംഗളൂരു കനകപുര വെള്ളികാമ്മ ദേവസ്ഥാനത്തിനു സമീപത്തെ സുനിൽ രാജു (35), ബെംഗളൂരു ഉത്തരഹള്ളി ഗൗഡനപാള്യയിലെ കോതണ്ഡരാമ (35) എന്നിവരാണ് അറസ്റ്റിലായത്.
ഈ സംഘത്തിന്റെ സൂത്രധാരകൻ മലയാളിയാണെന്നായിരുന്നു ആദ്യം  വന്ന റിപ്പോർട്ടുകൾ. എന്നാൽ മുഖ്യ സൂത്രധാരകനായ സാം പീറ്റർ ബംഗാളിയാണെന്നു പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മംഗളൂരു പോലീസ് കമ്മിഷണർ പി എസ്  ഹർഷ അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്നും ഓടിശ്ശായിൽ നിന്നുമുള്ളവരാണ് മറ്റുള്ളവർ. ഇവരുടെ കയ്യിൽ നിന്നുംതിരകളും  റൈഫിളുകളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. ഇവരിൽ വൻ നിഗൂഢതയുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. കൂടുതൽ അൻവശനം നടത്തിവരുന്നുണ്ട്.
മംഗളൂരുവിൽ ചില സംഘങ്ങൾ എത്തിയിട്ടുള്ളതിനാൽ രാവിലെ മുതൽ തന്നെ പോലീസ് അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു.. നഗരത്തിൽ പരക്കെ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

No comments