JHL

JHL

വീണ്ടും 'സെൽഫി' അപകടം. കാർക്കളയിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു


മംഗളൂറു (True News 16 August 2019) : സെൽഫി പടം പിടിക്കുമ്പോഴുള്ള മരണം തുടർക്കഥയാവുന്നു. കാർക്കള ആർബി വെള്ളച്ചട്ടത്തിനടുത്ത്  സെൽഫിക്ക് പോസ് ചെയ്യവേ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കാർക്കള ബോളയിലെ കൃഷ്ണ മൂല്യയുടെ മകൻ സുദേഷ് മൂല്യ(19)യാണ് മരിച്ചത. സുദേഷിനൊപ്പം സുഹൃത്ത് ഭരതും വെള്ളച്ചാട്ടത്തിൽ വീണിരുന്നെങ്കിലും ഭാരത്ത് നീന്തി രക്ഷപ്പെട്ടു. എലെക്ട്രിഷ്യൻ ആണ് മരിച്ച സുദേഷ്. 


No comments