JHL

JHL

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ കാസര്‍കോട് സ്വദേശി അടക്കമുള്ള ജീവനക്കാരെ മോചിപ്പിച്ചു



ലണ്ടൻ (True News 15 August 2019): ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണിലെ ജീവനക്കാരെ മോചിപ്പിച്ചു. മോചിതരായവരില്‍ മൂന്ന് മലയാളികളുണ്ട്. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.

ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മോചനം. അമേരിക്കയുടെ അപ്പീല്‍ പരിഗണിച്ച് കപ്പല്‍ വിട്ടുനല്‍കിയിട്ടില്ല. അതേസമയം ജീവനക്കാരുടെ മേലുള്ള കുറ്റങ്ങള്‍ ഒഴിവാക്കി.

ജൂലൈ നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇറാന്‍ കപ്പലില്‍ ആകെയുള്ള 28 ജീവനക്കാരില്‍ 24ഉം ഇന്ത്യക്കാരാണ്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളും. .

No comments