JHL

JHL

പെരുന്നാൾ ദിവസം മേൽപറമ്പിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ നിന്ന് കണ്ടെത്തി.


മേല്‍പറമ്പ്( True News 15 August 2019): മൂന്ന് ദിവസം മുമ്പ്  കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ്  അബ്ബാസിന്റെ മകന്‍ നൗഫലി (32) ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടുകിണറ്റില്‍ വ്യാഴാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം രാത്രി എട്ടര മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. മേൽപറമ്പ് വില്ലേജ് ഓഫീസിന് സമീപമാണ് നൗഫലിന്റെ വീട്. മൃതദേഹം കണ്ടെത്തിയ വീട് മേൽപറമ്പ് റോഡിന് മറുവശം മേൽപറമ്പ് പള്ളിയുടെ പിറകു വശത്താണ്. മൃതദേഹത്തിന്റെ നെറ്റിയിൽ മുറിവ് ഉണ്ടായിരുന്നു. കമ്പി വലയിട്ട കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു. നെറ്റിയിൽ കണ്ട പാട് സംശയത്തിനിടയാക്കിയിട്ടുണ്ട്. മേല്‍പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ സമീപത്തെ ആക്‌സിസ് ബാങ്കിന് സമീപം  പ്രവര്‍ത്തിക്കുന്ന പെന്റാഡ് സെക്യൂരിറ്റി ഷെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. . അവിവാഹിതനായ നൗഫലിന് ചെറിയ മാനസീക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു.

No comments