JHL

JHL

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം ഇനി പുതിയ കെട്ടിടത്തിൽ


മൊഗ്രാൽ(True news, July9,2020): വായനയുടെ പുതിയ കാലത്തും എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം സജീവമാണ്. കുട്ടികളും  മുതിര്‍ന്നവരുമെല്ലാം ഇവിടെ നിത്യ സന്ദര്‍ശകരാണ്. അതുകൊണ്ടുത്തന്നെ  പുതിയ കാലത്തും ഇവിടെ വായനക്കാര്‍ക്ക്  ഒട്ടും കുറവില്ല. പത്താം വാർഷികത്തിന്റെ ആവേശത്തിൽ നിൽക്കുന്ന എം എസ് മൊഗ്രാൽ ഗ്രന്ഥാലയം ഇനി പ്രവർത്തിക്കുക പുതിയ കെട്ടിടത്തിലാണ്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം അക്ഷര സ്നേഹികൾക്ക് തുറന്ന് കൊടുത്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ ഹുസൈൻ മാസ്റ്റർ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു . എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം പത്താം വാർഷിക ആഘോഷങ്ങളുടെ തുടക്കവും വായന വാരത്തിന്റെ സമാപനവും ചടങ്ങിൽ നടന്നു . കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വിജയൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു . എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ , എംസിഎം അക്ബർ , നിസാർ പെർവാഡ് , ഹസീബ് മൊഗ്രാൽ എന്നിവർ സംസാരിച്ചു . ഗ്രന്ഥാലയം സെക്രട്ടറി നുഹ്മാൻ മാസ്റ്റർ സ്വാഗതവും ഹനീഫ് മുഹമ്മദ് നന്ദിയും പറഞ്ഞു 

No comments