JHL

JHL

ജി​ല്ല​യി​ല്‍ സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചു തു​ട​ങ്ങി


കാ​സ​ര്‍​ഗോ​ഡ് (True News, Jul 9,2020): ജി​ല്ല​യി​ല്‍ സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്രീ ​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചു തു​ട​ങ്ങി. ജി​ല്ല​യി​ലെ 577 സ്‌​കൂ​ളു​ക​ളി​ലാ​യി 129670 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് കി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി, പി​ടി​എ, മ​ദ​ര്‍ പി​ടി​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ ര​ക്ഷി​താ​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യും.
അ​രി, ചെ​റു​പ​യ​ര്‍, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, പ​ഞ്ച​സാ​ര, മ​ഞ്ഞ​പ്പൊ​ടി, മു​ള​ക് പൊ​ടി, മ​ല്ലി​പ്പൊ​ടി, ആ​ട്ട, ഉ​പ്പ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ഓ​രോ കി​റ്റു​ക​ളും. പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് 1.200 കി​ലോ​ഗ്രാം അ​രി​യും എ​ല്‍​പി കു​ട്ടി​ക​ള്‍​ക്ക് നാ​ല് കി​ലോ​ഗ്രാം അ​രി​യും യു​പി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​റ് കി​ലോ​ഗ്രാം അ​രി​യും ല​ഭി​ക്കും. പ്രീ-പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കി​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ക. തു​ട​ര്‍​ന്ന് എ​ല്‍​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്യും. ഈ ​വ​ര്‍​ഷം സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന കു​ട്ടി​ക​ള്‍​ക്ക് കി​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും കി​റ്റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​കും ജി​ല്ല​യി​ല്‍ കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങു​ക​യെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ അ​റി​യി​ച്ചു.

No comments