JHL

JHL

യാത്രാപാസ്സ്‌ നിർത്തിവെക്കൽ;: തലപ്പാടിയിൽ യാത്രക്കാരുടെ പ്രതിഷേധം; നിരവധിപേർ കർണാടകയിൽ കുടുങ്ങി

മഞ്ചേശ്വരം (True News, July8,2020)  : തലപ്പാടി വഴിയുള്ള ദൈനംദിന യാത്ര തടഞ്ഞതോടെ യാത്രക്കാരുടെ പ്രതിഷേധം.   അതിർത്തി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർണാടകയിലേക്കുള്ള ദൈനംദിന യാത്രാപാസുകൾ താത്കാലികമായി നിർത്തിവെച്ചതിനെത്തുടർന്ന് പാസുപയോഗിച്ച് കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്ന ആളുകളെ പോലീസും അധികൃതരും ചേർന്ന് തടഞ്ഞു. നടപടിക്കെതിരേ കേരളാ അതിർത്തിയായ തലപ്പാടിയിൽ യാത്രക്കാരും മറ്റും ചൊവ്വാഴ്ച രാവിലെ പ്രതിഷേധവുമായി രംഗത്തുവന്നു. ജൂൺ പതിനൊന്നുവരെ തങ്ങൾക്കനുവദിച്ച പാസ് മുഖേന യാത്ര   അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, തഹസിൽദാരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്ന് യാത്രക്കാരെ തിരിച്ചയച്ച. അതിർത്തിപ്രദേശങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് ദിനംപ്രതി കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നത്
തിങ്കളാഴ്ചയ മംഗളൂരുവിലേക്ക് പോയ പലരും കർണാടകയിൽ കുടുങ്ങി. രണ്ടു ദിവസത്തിലൊരിക്കൽ തിരിച്ചുവരാറുള്ളവർ, രാത്രിവൈകിയും പുലർച്ചെയും തിരിച്ചുവരാനിരുന്നവരും മംഗളൂരുവിൽ കുടുങ്ങിയതായാണ് അറിയുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന അതിർത്തി പ്രദേശങ്ങളിലെ കർണാടകക്കാരും ധർമസങ്കടത്തിലായിരിക്കുകയാണ് 
Advertisement :


No comments