JHL

JHL

ഇച്ചിലമ്പാടിയിൽ കൊവിഡ് ലക്ഷണങ്ങളുമായി വയോധികൻ; ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം.


കുമ്പള: ( True  News, July 8,2020): ഇച്ചിലമ്പാടിയിൽ കൊവിഡ് ലക്ഷണങ്ങളുമായി ക്വാർട്ടേഴ്സിന്റെ വരാന്തയിൽ വയോധികൻ. ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. കുമ്പള സ്വദേശി സദാശിവ(72)യാണ് പനിയും കടുത്ത ശ്വാസം മുട്ടും ചുമയും തുടങ്ങിയ ലക്ഷണങ്ങളുമായി വരാന്തയിൽ കിടക്കുന്നത്. ദിവസങ്ങളായി ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാണെന്ന് നാട്ടുകാർ പറയുന്നു.
       ഇച്ചിലമ്പാടി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ക്വാർട്ടേഴ്സ് വരാന്തയിലാണ് ഇയാൾ കിടക്കുന്നത്. ഈ പ്രദേശത്ത് ഇയാൾക്ക് ബന്ധുക്കൾ ഉള്ളതായും ബന്ധുക്കളെ കാണാൻ ഇടയ്ക്കിടെ ഇയാൾ ഈ പ്രദേശത്ത് എത്താറുണ്ടെന്നുമാണ് വിവരം.

No comments