JHL

JHL

ബന്തിയോട് കത്തിക്കുത്ത് കേസിൽ പ്രതി പിടിയിൽ

ബന്തിയോട്(www.truenewsmalayalam.com 01 january 2021): യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ  കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചി(33)ക്കാണ് ഇന്നലെ ഉച്ചയോടെ ബേരിക്കയില്‍ വെച്ച് കുത്തേറ്റത്.

കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ്  സച്ചിന്‍ ബഷീറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് പരാതി. ബഷീറിനെ  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . കുമ്പള  എസ്.ഐ. സന്തോഷ്‌ കുമാറിന്റെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

1 comment: