JHL

JHL

സൗജന്യ ഡ്രൈവിംഗ് പരിശീലനം

(www.truenewsmalayalam.com 04 January 2021) ​:സംസ്ഥാന പട്ടിക ജാതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട യുവതിയുവാക്കൾക്കായി പെരിയയിലുള്ള കാസറഗോഡ് ഗവ. പോളിടെക്‌നിക് കോളേജിൽ വെച്ച ഡ്രൈവിങ്ങിൽ മൂന്നു മാസ കാലയളവിൽ സൗജന്യ പരിശീലനം നൽകുന്നു.പരിശീലന കാലയളവിൽ പഠിതാക്കൾക്ക് സ്റ്റൈപെൻറ് ലഭിക്കുന്നതുമാണ്.
താല്പര്യമുള്ളവർ ജാതി,വരുമാനം,വയസ്,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി ബന്ധപ്പെട്ട സെർട്ടിഫിക്കറ്റുകളും പകർപ്പുകളും റേഷൻ കാർഡ്,സ്കൂൾ സെർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനലും പകർപ്പുകളും സഹിതം 07 ന് വ്യാഴാഴ്ച രാവിലെ 10 മണിക് പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്റർ ഓഫീസിൽ നേരിട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 7349074801,9447737566 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക . 

No comments