JHL

JHL

മഞ്ചേശ്വരത്ത് യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

മഞ്ചേശ്വരം (www.truenewsmalayalam.com): മഞ്ചേശ്വരം മോർത്തണ ബട്ടിപ്പദവിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിക്കുന്ന മഞ്ചുനാഥ (45)യെയാണ് സ്വന്തം വീട്ട് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഞായറാഴ്ച വൈകുന്നേരം ഉപ്പളയിൽ നിന്ന് വന്ന സേനാ വിഭാഗം ആണ് മൃതദേഹം പുറത്തെടുത്തത്. 

 പരേതനായ ലിയ വറീദയുടെയും ചോമുവിന്റെയും മകനാണ് മഞ്ചുനാഥ . സഹോദരങ്ങൾ ശശികല, വാരിജാക്ഷി. ബീഡിത്തൊഴിലാളിയാണ് ഇദ്ദേഹം. 

No comments