JHL

JHL

കൊപ്പളം അണ്ടർ പാസ്സേജ് :യുഡിഎഫ് ധർണ നടത്തി

മൊഗ്രാൽ(www.truenewsmalayalam.com 02 January 2021): ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ഉദ്യോഗസ്ഥ -കരാർ ലോബികൾ  കൊപ്പളം  അണ്ടർ പാസ്സേജ് നിർമ്മാണം മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നാരോപിച്ച് മൊഗ്രാലിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

 ധർണ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.സയ്യിദ്  ഹാദി തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. എം അബ്ബാസ്, ബഷീർ മുഹമ്മദ് കുഞ്ഞി, എ കെ എം ആരിഫ്, അഡ്വക്കറ്റ് സക്കീർ അഹമ്മദ്, നാസർ മൊഗ്രാൽ, അഷ്റഫ് കൊടിയമ്മ, ടി എം സുഹൈബ്, സി എം മുഹമ്മദ്, എച്ച് എം അബ്ദുൽകരീം, എം എം  റഹ്മാൻ, ടി എ കുഞ്ഞഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ് ദണ്ഡഗോളി ബ്ലോക്ക്‌ പഞ്ചായത്തംഗം സീനത്ത് നസീർ കല്ലങ്കൈ  എന്നിവർ സംബന്ധിച്ചു. റിയാസ് മൊഗ്രാൽ  സ്വാഗതം പറഞ്ഞു.

No comments