മുഹിമ്മാത്ത് മീലാദ് വിളംബര റാലികള്‍ ആവേശമായി; പ്രകീര്‍ത്തനം വെള്ളിയാഴ്ച തുടങ്ങും.
നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി. കാസര്‍കോട്, കുമ്പള, ബദിയടുക്ക എന്നിവിങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന റാലിക്ക് മുഹിമ്മാത്ത് ഭാരവാഹികളും സുന്നി പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നല്‍കി.
ദഫ്, സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയമായ ഡിസ്‌പ്ലേ കൗതുകമുണര്‍ത്തി.
കാസര്‍കോട് നഗരത്തില്‍ പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്വലാത്തും ബൈത്തും മദ്ഹ് ഗീതങ്ങളുമായി നീങ്ങിയ റാലി നഗരത്തിന് പുതുമയാര്‍ന്നു മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹബീബ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ.ആര്‍ മുട്ടത്തോടി, നാഷണല്‍ അബ്ദുല്ല തുടങ്ങയവര്‍ നേതൃത്വം നല്‍കി.
കുമ്പളയില്‍ മാവിനക്കട്ട മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ചു ..കുമ്പള നഗരം ചുറ്റി ശാന്തിപ്പള്ളത്ത് സമാപിച്ചു. കുമ്പള മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.വൈ.എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, മുഹിമ്മാത്ത് അബൂദാബി പ്രസിഡന്റ് സിദ്ദീഖ് ഹാജി ഉളുവാര്‍, ശാഫി സഅദി മുഹിമ്മാത്ത് നഗര്‍, ശരീഫ് സഖാഫി പെറുവാട്, ടി.കെ അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയടുക്കയില്‍ മസ്ജിദ് ഫതഹ് പരിസരത്തു നിന്നും ആരംഭിച്ചു ബദിയടുക്ക ബസ്റ്റാന്റ് പരിസരത്തു സമാപിച്ചു. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, കുഞ്ഞി മുഹമ്മദ് അഹ്‌സനി, എകെ സഖാഫി കന്യാന, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, സുഹൈല്‍ സുറൈജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രകീര്‍ത്തന സദസ്സിന് ഇന്ന് (ഒക്ടോബര്‍ 8) തുടക്കമാവും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ്്ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍
ഉദ്ഘാടനം ചെയ്യും. ജുമുഅ നിസ്‌കാര ശേഷം നടക്കുന്ന മഖാം സിയാറത്തിന് അബ്ബാസ് സഖാഫി നതൃത്വം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ വിപുലമായ രീതിയില്‍ നടന്നുവരുന്ന പ്രകീര്‍ത്തന സദസ്സില്‍ പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കും. മൗലിദ് പാരായണം, വിദ്യാത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും.
Post a Comment