JHL

JHL

മൊഗ്രാൽ :  നവംബർ 28 മുതൽ ഡിസംബർ 2വരെ ചിക്കാഗോ യിൽ നടന്ന RSNA (റേഡിയോളജി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക) യുടെ  കോൺഫറൻസിൽ ഇലക്ട്രോണിക് പോസ്റ്റർ പ്രസന്റേഷന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത് മൊഗ്രാൽ സ്വദേശിനിയായ ഡോ. ഷെറിൻ ആരിഫ്.  മൊഗ്രാലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അഡ്വക്കേറ്റ് എം.സി.എം അക്ബർ ന്റെയും സക്കീന അക്ബറിന്റെയും  പുത്രിയാണ് ഡോ. ഷെറിൻ ആരിഫ്. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ കോളേജ്ൽ റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിനിയായ ഷെറിൻ, 2006ൽ എംബിബിസ് പൂർത്തിയാക്കി. പിന്നീട് 14 വർഷങ്ങൾക്ക് ശേഷം  തൻ്റെ  ബിരുദാനന്ദര പഠനം പുനരാരംഭിച്ചു നേട്ടങ്ങൾ കൈവരിക്കുകയാണ്. എറണാകുളത്ത്, കളമശ്ശേരിയിൽ  IT എഞ്ചിനീയർ ആയ ആരിഫ് അമാനുള്ളായുടെ  ഭാര്യയാണ്. ഇവർക്ക് ഹയർ സെക്കണ്ടറി  വിദ്യാർത്ഥിയായ ഫഹീം(റൂബിക്സ് ക്യൂബ് ലോക റെക്കോർഡ് ലെവൽ) മിൻഹ, ഇൽഹാം എന്നീ മൂന്നു കുട്ടികൾ ഉണ്ട്.

No comments