JHL

JHL


 മൊഗ്രാൽ: ഡിസംബർ 9,10,11 തീയതികളിൽ മൊഗ്രാലിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ (അണ്ടർ 16 )ഹോക്കി ചാമ്പ്യൻ ഷിപ്പിനുള്ള സംഘാടക സമിതി ഓഫീസ്  മൊഗ്രാൽ ഫ്രണ്ട്സ് ക്ളബിൽ ജില്ലാ പോലിസ്  നാർക്കൊട്ടിക് സെൽ ഡിവൈഎസ്പി  മാത്യു എം എ ഉൽഘാടനം ചെയ്തു.  


ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസിർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ക്ലബ് പരിസരത്ത് സംഘടിപ്പിച്ച   പൊതു യോഗം എ കെ. എം അഷ്റഫ് എംഎൽഎ   ഉൽഘാടനം ചെയ്തു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എ ഷൈമ, വൈസ് പ്രസിഡൻ്റ് പി എ. അഷ്റഫ് അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസഫ്, വ്യവസായി പികെ മുനീർ ഹാജി, കാസറഗോഡ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ്  ഹമീദ് സ്പിക്ക്, കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വിക്രം പൈ, പ്രവാസി പത്രപ്രവർത്തകൻ കെ. എം അബ്ബാസ്   അച്യുതൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. എ.വി. പവിത്രൻ, സി വി ജയിംസ്, ബി എൻ മുഹമ്മദ് അലി, ടി. എം ശുഹൈബ്, എ കെ.ആരിഫ്,  ബി എ റഹ്മാൻ,  കെ.വി യൂസഫ് അലി കുമ്പള,താജുദ്ദീൻ മൊഗ്രാൽ ,നജീബ്  എം എ തുടങ്ങിയവർ സംബന്ധിച്ചു  സംഘാടക സമിതി വർക്കിങ് കൺവീനർ അഷ്റഫ് കാർല സ്വാഗതവും പ്രചരണ കമ്മിറ്റി ചെയർമാൻ സെഡ് എ. മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments