JHL

JHL

 

കുമ്പള. തർക്കങ്ങൾക്ക് വിരാമം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പളയിൽ നിർമ്മിക്കുന്ന അടിപ്പാത കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തന്നെ. നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. അടിപ്പാതയുമായി ബന്ധപ്പെട്ട് തർക്കങ്ങളും, പരാതികളും നിലനിന്നിരുന്നു. കുമ്പള ടൗണിലെ വ്യാപാരികൾക്ക് സഹായകരമാകുന്ന വിധത്തിൽ ടൗണിന് തൊട്ടടുത്തായി അടിപ്പാത നിർമ്മിക്കണമെന്നും, അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും വ്യാപാരികളും ഇതിനായി രൂപവൽക്കരിച്ച ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.കുമ്പള ടൗണുമായി ബന്ധപ്പെട്ട വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഭ രണസമിതിയുമായോ, വ്യാപാരികളുമായോ അധി കൃതർ ചർച്ച നടത്തുകയോ,രൂപരേഖ നൽകുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം.  ഇത് സംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖേന പരാതിയും നൽകിയിരുന്നു. എന്നാൽ വികസനത്തിന് കാതോർക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനും, കുമ്പള സാമൂഹികാരോഗ്യ കേന്ദ്രവും (സിഎച്ച്സി) ഐ എച്ച്ആർഡി കോളേജ്, ഗ്യാസ് ഏജൻസി  തുടങ്ങിയ സ്ഥാപനങ്ങൾ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാലും,ഇതിനായി സിഎച്ച്സി റോഡ് ഉപയോഗപ്പെടുത്തുന്നതിനും  നേരത്തെ നിശ്ചയിച്ച പ്രകാരം റെയിൽവേസ്റ്റേഷന് സമീപം തന്നെ അടിപ്പാത നിർമ്മിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ പ്രാരംഭ ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഫോട്ടോ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള റെയിൽവേ സ്റ്റേഷൻ സമീപത്തെ അടിപ്പാത നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.

No comments