JHL

JHL


 അബൂദാബി: പൈവളികെ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ ചേർന്നു.   പ്രസിഡൻ്റ് ഹമീദ് മാസിമാർ അധ്യക്ഷത വഹിച്ചു  ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉൽഘാടനം ചെയ്തു. മണ്ഡലം  മുൻ ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി കമ്പള പ്രാർത്ഥന നടത്തി .പൈവളികെ പഞ്ചായത്ത് ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, മണ്ഡലം പ്രസിഡൻറ് ഉമ്പു ഹാജി, മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗുളി, മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ, മണ്ഡലം മുൻ ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി കമ്പളം , മുൻ മണ്ഡലം പ്രസിഡന്റ്  യുസുഫ് സെഞ്ചുറി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. റിട്ടേണിംഗ് ഓഫീസറായ മണ്ഡലം സെക്രട്ടറി ലത്തീഫ് ഈറോഡി, നിരീക്ഷകനായ മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് ഉറുമിയുടെയും നേതൃത്വത്തിൽ  പുതിയ പാനൽ അവതരിപ്പിക്കുകയും ഏകകണ്ഠമായി സ്വീകരിക്കുകയും ചെയ്തു.

ഭാരവാഹികൾ:

പ്രസിഡൻറ് ഹമീദ് മാസിമാർ, ജനറൽ സെക്രട്ടറി സാക്കിർ കജെ ലാൽബാഗ്, ട്രഷറർ  മുഹമ്മദ് ദാനിഷ്,വൈസ് പ്രസിഡണ്ട്മാരായി സക്കീർ കമ്പാർ, ഖലീൽ  അഹമ്മദ് മാസ്റ്റർ, ശംസു പെർമൂദെ ,ഖാദർ ബഗുടല്‍, സെക്രട്ടറിമാരായി ഇസ്മായിൽ  കുതിരടുക്ക, സിദ്ദീഖ് ഇബ്രാഹിം ബായാർ പദവ്, നാസർ സീതി പെർമൂദെ, മുസ്തഫ കമ്പള ബായാർ, എന്നിവരെ തെരഞ്ഞെടുത്തു മുഹമ്മദ് ദാനിഷ് സെഞ്ചുറി നന്ദി പറഞ്ഞു.

No comments