JHL

JHL


 കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം,എൻ വൈ  കെ കുമ്പള, ജി.എച് എസ് എസ് എൻ എസ് എസ്  യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കുമ്പള സ്കൂളിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണം .റെഡ് റിബ്ബൻ ധരിക്കൽ, പ്രതിജ്ഞ, ബോധവത്കരണ റാലി,ആരോഗ്യ സെമിനാർ,ക്വിസ് മത്സരം,സമ്മാന ദാനം എന്നിവയും ഉണ്ടായി. കുമ്പള സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിസിപ്പാൾ ദിവാകരൻ അധ്യക്ഷം വഹിച്ചു.കുമ്പള സി.എച്.സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി. ബോധവ ത്കരണ റാലി ഫ്ലാഗ്ഓഫ്‌ ചെയ്ത്  ഉത്ഘാടനം ചെയ്തു.  എൻ വൈ കെ അക്കൗണ്ടന്റ് സന്ധ്യ എ കെ എൻ എസ് എസ് ലീഡർ ഫിദ ഫാത്തിമക്ക് റെഡ് റിബ്ബൻ ധരിപ്പിച്ചു ഐക്യദാർഢ്യം അറിയിച്ചു.        ലോക എയ്ഡ്സ് ദിന പ്രതിജ്ഞ എൻ വൈ കെ കൗണ്സിലർ പൂജ ചൊല്ലിക്കൊടുത്തു.എൻ എസ് എസ് കോ ഓർഡിനേറ്റർ സുമേഷ് കാട്ടിൽ, കാർത്തികേയൻ മാഷ് മുഹമ്മദ് ഹുസാം,നാരായണ,സന്ധ്യ,സവാദ്, മഹാബല നായ്ക്ക് എന്നിവർ സംസാരിച്ചു.ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന ദാനം jr ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ നിർവഹിച്ചു.സ്വാഗതം സനീഷ എം.എസ് ഉം നന്ദി ഫിദഫാത്തിമയും പറഞ്ഞു.

No comments