JHL

JHL

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസം മീപ്പിരി സെന്ററിലെ   ഐ കെയർ സൊലൂഷൻ  ഉടമ റിയാസ് കുമ്പള സമ്മാനാർഹനായി .


4കളികളിൽ2കളികളുടെ മത്സരത്തിന്റെ  ഫലം കൃത്യമായി പ്രവചിച്ചാണ് റിയാസ് സമ്മാനാർഹനായത്,  മത്സരത്തിൽ പങ്കെടുത്ത 150 പേരിൽ റിയാസ് മാത്രമാണ് രണ്ട് കളികളിൽ കൃത്യമായി വിജയ് യെ പ്രവചിച്ചത് എന്നത് ശ്രദ്ധേയമാണ്.മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ  വിജയിക്കുള്ള കുമ്പള സൈക്കിൾ കമ്പനി സ്പോൺസർ ചെയ്ത സമ്മാനം റിയാസ് കുമ്പള,തൻസീർ ആരിക്കാടി എന്നിവർ ചേർന്ന് സമ്മാനിച്ചു. അഷ്‌റഫ്‌ കെവി ജ്യൂസ് കോർണർ,ഉനൈസ് നാനോ,തസ്‌രീഫ് റാംപ് , എംഎ മൂസ മഹർ, അലി മോഡേൺ ഫാൻസി, നിസാം അട്ക്ക, റിനാസ് ആരിക്കാടി, മർവാൻ ആരിക്കാടി, അനസ് മൊബൈൽ ഹട്ട്, സൂപ്പി സൂപ്പി ഫുട് വെയർ, മിഷാൽ റഹ്മാൻ ബദ്ര്യാനഗർ, ലുക്മാൻ ബോംബെ ഫാഷൻ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങളുടെ അവസാനത്തെ   ദിവസത്തെ വിജയിക്കുള്ള സമ്മാനം കുമ്പള സൈക്കിൾ കമ്പനിക്ക് വേണ്ടി റിയാസ് കുമ്പള, തൻസീർ ആരിക്കാടി എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

 

No comments