JHL

JHL


 മഞ്ചേഷ്വരം : നവീകരണ പ്രവർത്തികൾ നടക്കുന്ന ഹൈവേ റോഡിന്റെ ഇരു വശങ്ങളിലുമുള്ള സർവീസ് റോഡ് എത്രയും പെട്ടെന്നു തുറന്നു നൽകണമെന്നു SDPI മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെയും,രോഗികളുടെയും,ദൈനംദിന യാതക്കാരുടെയും, വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് സർവീസ് റോഡുകളുടെ പണി തീർത്തു എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്ന് മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി  എ എച് മുനീർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ അധ്യക്ഷ സ്ഥാനം വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ആരിഫ് ഖാദർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ ഹൊസംഘടി, ജില്ലാ സെക്രട്ടറി സവാദ്, മണ്ഡലം ട്രെഷറർ ഷരിഫ് പാവൂർ എന്നിവർ സംബന്ധിച്ചു.യോഗത്തിൽ ജോയിൻ സെക്രട്ടറി താജു ഉപ്പള നന്ദി അറിയിച്ചു.

No comments