JHL

JHL

ബായാർ മഖാം ഉറൂസ് ജനു.5 ന്


 കുമ്പള:ബായാർ മഖാം ഉറൂസ് ജനു. 5 മുതൽ15 വരെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

5 ന് സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ പതാക ഉയർത്തും.

       കേരളത്തിലെയും കർണാടകയിലെയും പ്രശസ്തരായ മതപ്രഭാഷകർ വിവിധ ദിവസങ്ങളിലായി മത പ്രഭാഷണം നടത്തും. സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും ദുആ മജ്‌ലിസുകൾ ഉണ്ടാകും. ആദ്യത്തെ ദിവസം മത പ്രഭാഷണ പരിപാടി സയ്യിദ് കോയമ്മ തങ്ങൾ കുറാ ഉദ്ഘാടനം ചെയ്യും.


പതിനാലാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ നാസർ ഹൈ ഷിഹാബ് തങ്ങൾ കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

പതിനഞ്ചാം തീയതി നടക്കുന്ന ഉറൂസ് പരിപാടിയിൽ കുമ്പോൽ സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ മൗലൂദ് പാരായണം നടക്കും.

വാർത്ത സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ മോണു ഹാജി, ജമാഅത്ത് പ്രസി. അലി ഹാജി, ഉറൂസ് കമ്മിറ്റി സെക്ര. അബൂബക്കർ, മുദരിസ് അബ്ദുൽ റസാഖ് ഫൈസി, ബഷീർ അസ്ഹരി ബായാർ എന്നിവർ സംബന്ധിച്ചു.



No comments