JHL

JHL

സി.ബി.എസ്.സി ക്ലസ്റ്റർ 10 കബഡി; അൻസാർ ഇംഗ്ലീഷ് സ്കൂൾ തൃശ്ശൂർ ചാമ്പ്യന്മാർ.


കാസറഗോഡ്(www.truenewsmalayalam.com) : ഒക്ടോബർ 27,28 തീയതികളിൽ പെരിയെടുക്ക എം.പി ഇന്റർനാഷണൽ സ്കൂളിൽവെച്ച് നടന്ന സി.ബി.എസ്. സി ക്ലസ്റ്റർ  10 കബഡി  ചാമ്പ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ   പെരുമ്പിളവ് തൃശ്ശൂർ ചാമ്പ്യഷന്മാർ.

 ആൺ കുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ  മത്സരത്തിൽ  പ്രശാന്തി വിദ്യ കേന്ദ്ര ബയ്യാർ കാസറഗോഡിനെ പരാജയപ്പെടുത്തിയാണ് അൻസാർ ഇംഗ്ലീഷ് സ്കൂൾ തൃശ്ശൂർ ചാമ്പ്യന്മാരായത്. ഇരു ടീമുകളും നവംബർ 24 മുതൽ 27 വരെ ഹരിയനയിലെ എസ്.എസ് ഇന്റർനാഷണൽ സ്കൂൾ കുഞ്ഞപുര, കർണാലിൽവെച്ച് നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത  നേടി.

പെൺ കുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ  മത്സരത്തിൽ  ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരി, തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് അൻസാർ ഇംഗ്ലീഷ് സ്കൂൾ തൃശ്ശൂർ ചാമ്പ്യന്മാരായത്. ഇരു ടീമുകളും നവംബർ 8 മുതൽ 10 വരെ പഞ്ചാബിലെ  സേബ ഇന്റർനാഷണൽ സ്കൂൾ ലേഹ്രകക, സംഘരൂരിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത  നേടി.

സമാപന ചടങ്ങിൽ എം.പി ഇന്റർനാഷണൽ സ്കൂൾ  പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ പി സ്വാഗതവും കാസറഗോഡ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി ഹബീബ്  റഹ്മാൻ ,എം.പി ഇന്റർനാഷണൽ സ്കൂൾ  ചെയർമാൻ ഡോ. എം.എ മുഹമ്മദ് ഷാഫി, ഇന്റർനാഷണൽ കബഡി  തരാം ജഗദീഷ്  കുമ്പളയും  സമ്മാനദാനം നിർവഹിച്ചു.

 എം. പി ഇന്റർനാഷണൽ സ്കൂൾ മാനേജർ  പി. എം ഷംസുദീൻ, അബ്ദുൽ കാദർ  തെക്കിൽ, മുജീബ് മാങ്ങാട് എന്നിവർ ചടങ്ങിൽ  സംബന്ധിച്ചു. ചാമ്പ്യൻഷിപ്പ് കോഡിനേറ്റർ അഹമ്മിദ് ജുബൈർ  എം. കെ നന്ദിയും അറിയിച്ചു.


No comments