ഷവർമ്മ കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം.
കൊച്ചി(www.truenewsmalayalam.com) : ഷവർമ്മ കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം.
കോട്ടയം സ്വദേശിയായ രാഹുൽ ഡി നായർ(24)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ.
ശനിയാഴ്ച കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നും ഓൺലൈനായി ഓർഡർ ചെയ്താണ് ഷവർമ്മ കഴിച്ചത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ശനിയാഴ്ച മുതൽ വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു യുവാവിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു, എന്നാൽ യുവാവിന്‍റെ രക്തപരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Post a Comment