കൃഷി ആവശ്യത്തിന് അണക്കെട്ട് നിർമിക്കണം; കൃഷി മന്ത്രിക്ക് ഐ.എൻ.എൽ നിവേദനം നൽകി.
കാസർകോട്(www.truenewsmalayalam.com) : ചെങ്കള പഞ്ചായത്തിലെ ഏരിയപ്പാടി കാർഷിക ഗ്രാമത്തിൽ കൃഷി ആവശ്യത്തിന് വേണ്ടി വെള്ളം സംഭരിക്കാൻ തടയണ നിർമിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി പി പ്രസാദിന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വെച്ച് ഐ എൻ എൽ നിവേദനം നൽകി.
നിരവധി കൃഷിക്കാർ ആണ് വിവിധ ഇനം കൃഷികൾ ഇവിടെ ചെയ്യുന്നത്, വേനൽ കാലത്ത് വെള്ളക്ഷാമം മൂലം കൃഷി ചെയ്യാൻ സാദിക്കുന്നില്ല ഇതുമൂലം കർഷകർ ദുരിതമനുഭവിയിക്കുകയാണ് ഇതിന് ഒരു പരിഹാരമായി വെള്ളം ശേഖരിക്കാൻ അണകെട്ട് നിർമിക്ക ണനമെന്നാണ് നിവേധനത്തിൽ ആവശ്യപ്പെട്ടത്.
ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസിസ് കടപ്പുറം കാദർ പി.എ. ഹാഷിം സി എം. ഹനീഫ എരിയപ്പാടി എന്നിവരാണ് നിവേധന സംഘത്തിൽ ഉണ്ടായത്.
Post a Comment