JHL

JHL

കാസർഗോഡ് ടൗണിൽ ലക്ഷങ്ങളുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ.


കാസർകോട്(www.truenewsmalayalam.com)  : കാസർഗോഡ് ടൗണിൽ ലക്ഷങ്ങളുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ.

കാസർകോട് ടൗൺ  പൊലീസ് നടത്തിയ പരിശോധനയിൽ  33.24 ലക്ഷം രൂപയുടെ കുഴൽപണമാണ് പിടികൂടിയത്.

ടൗണിലെ  ഒരു ജ്വലറി പരിസരത്ത് വെച്ച് കാസർകോട് സ്വദേശികളായ മുഹമ്മദ് സുലൈമാൻ, അഹമ്മദ് എന്നിവരാണ്  പിടിയിലായത്.

കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ടൗൺ എസ് ഐ അഖിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്. പ്രതികളുടെ കൈവശം പണത്തിൻ്റെ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.

കാസർകോട്ടും പരിസരങ്ങളിലും അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.




No comments