JHL

JHL

ലോക ഭക്ഷ്യ ദിനം; ജനറൽ ആശുപത്രിയിൽ ചർച്ചാ സദസ്സ് നടത്തി.


കാസർകോട്(www.truenewsmalayalam.com)  : ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ' ഭക്ഷണം ജീവൻറെ ആധാരം എന്ന വിഷയത്തിൽ ചർച്ചാ  സദസ്സ് നടത്തി.

 എ വിമൻസ് അസോസിയേഷൻ ഓഫ് കാസറഗോഡ് ഫോർ എംപവർമെൻറ് (awake) കാസറഗോഡ് ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

 പരിപാടി കാസറഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ജമാൽ അഹമദ് ഉദ്‌ഘാടനം ചെയ്തു. ഹലീമ മുളിയാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷമീമ തൻവീർ, കെ. ശ്രുതി എന്നിവർ ക്ലാസ് നടത്തി . ഷറഫുന്നിസ ഷാഫി സ്വാഗതവും സക്കീന അക്ബർ നന്ദിയും പറഞ്ഞു.


No comments