കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ മഞ്ചേശ്വരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പദയാത്ര നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : "റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ" എന്ന പ്രമേയത്തിന്മേൽ കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് സംസ്താന കമ്മിറ്റി ഈ മാസം 18 ന് നടത്തുന്ന സെക്രട്ടരിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം മഞ്ചേശ്വരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വിളoബര പദയാത സംഘടിപ്പിച്ചു.
അംഗഡിപദവിൽ നിന്നും ആരംഭിച്ച് ഹൊസങ്കടി ജങ്ങ്ഷനിൽ സമാപിച്ച പദയാത്രയിൽ നൂറോളം യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.
പൊതു യോഗം യു.ഡി.എഫ് നേതാവും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറരായ യു.കെ. സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചയർമാൻ അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ രഞ്ജിത്ത് മഞ്ചേശ്വരം, അബ്ദുള്ള കജ, ഐ.ആർ.ഡി.പി.ഇബ്രാഹിം, മൊയ്ദീൻ കുഞ്ഞി പ്രിയ, ഹനീഫ് കുച്ചിക്കാട്, രഫീഖ് പിരാര മൂല,കെ.എം കെ.അബ്ദുൽ റഹിമാൻ ഹാജി, അസീസ് കടപ്പുറം എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Post a Comment