JHL

JHL

ഗതാഗത മന്ത്രി പൊതുജനകളെ തെറ്റിദ്ധരിപ്പിക്കുന്നു; മുസ്ലിം ലീഗ്.


സിതാംഗോളി(www.truenewsmalayalam.com)  :കാസറഗോഡ്-മംഗലാപുരം റൂട്ടിൽ കൂടുതൽ കേരള ബസുകൾ ഓടണമെന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ ആവശ്യത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് ആരംഭിച്ച കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ഉദ്‌ഘാടന പ്രസംഗത്തിൽ ഗതാഗത മന്ത്രി.

ആന്റണി രാജു പറഞ്ഞ മറുപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രഡിഡന്റ് അബ്ദുല്ല കണ്ടത്തിലും ഇകെ  മുഹമ്മദ് കുഞ്ഞിയും ആരോപിച്ചു.

കാസർഗോഡ് നിന്നും മംഗലാപുരത്തേക്ക്  കർണാടക KSRTC ബസ് നാൽപ്പത് ബസ് ഓടിക്കുമ്പോൾ കേരള KSRTC ബസ് 28 എണ്ണമാണ് ഓടുന്നതെന്നും, കൂടാതെ വിവിധ മെഡിക്കൽ കോളേജുകൾ ഉള്ള ദേർളകട്ട ടൗൺ വഴി ബി സി റോഡിലേക്ക് കാസർഗോഡ് നിന്നും കർണാടക KSRTC മുന്ന് ബസുകൾ സർവീസ് നടത്തുമ്പോൾ കേരളത്തിന്റെ ഒരു ബസും പോലും സർവീസ് നടത്തുന്നില്ല എന്നും, അന്തർസംസ്ഥാന കരാർ പ്രകാരം മംഗലാപുരത്തേക്ക് നാൽപ്പതും ബിസി റോഡിലേക്കുമുള്ള കേരള ബസ് ഓടിയ്ക്കണെമെന്നായിരുന്നു MLA  യുടെ ആവശ്യം.

ഇതിന് മന്ത്രിയുടെ മറുപടി ഇങ്ങനെ "കാസർഗോഡ് - മംഗലാപുരം റൂട്ട് അന്തർസംസ്ഥാന റൂട്ടാണ്, ബസുകളുടെ എണ്ണം നോക്കിയല്ല സർവീസ് നടത്തുന്നത്. ഓടുന്ന ബസിന്റെ കിലോമീറ്ററിന് അനുസരിച്ചാണ് ബസ് സർവീസ് നടത്തുനത്. കാസർകോട് നിന്നും മംഗലാപുരത്തേക്ക് പോകുന്ന കേരള KSRTC കൂടുതൽ കിലോമീറ്റർ കർണാടകത്തിലൂടെ ഓടുന്നത് കൊണ്ടാണ് അവർക്ക് 28ഉം ഈ റൂട്ടിൽ കേരളത്തിലൂടെയുള്ള യാത്ര സഞ്ചാരം കുറഞ്ഞതായത് കൊണ്ട് കര്ണാടകയ്ക്ക്  40 ഉം ബസ് ഓടിക്കാനാവുന്നത്"

 എന്നാൽ കാസർകോട് നിന്ന് കേരളത്തിന്റെ അതിർത്തി  പ്രദേശമായ തലപ്പാടിയിലെക്ക് 40 കിലോമീറ്ററും തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് 15കിലോമീറ്ററാണ് ദൂരമുള്ളത്.

 അന്തർ സംസ്ഥാന റൂട്ടിൽ ഓടുന്ന ബസു കൾ കർണടകത്തിൽ 14 കിലോമീറ്ററും കേരളത്തിൽ 40 കിലോമീറ്റർ ആണ് നിലവിൽ സർവീസ് നടത്തി കൊണ്ടിരിക്കുന്നത്, കേരള KSRTC ദിവസവും ഒരോ ബസുകൾ മൂന്ന് റാണ്ട് ട്രിപ്പുകൾ സർവീസ് നടത്തുമ്പോൾ കർണാടക ബസ് ദിവസവും 4 റൗണ്ട് ട്ട്രിപുകൾ ആണ് സർവീസ് നടത്തുന്നത്.

 ഗതാഗത മന്ത്രി പറഞ്ഞ കിലോ മീറ്ററിന് അനുസരിച്ചാണ് അന്തർസംസ്ഥാന റൂട്ടായ മംഗലാപുരത്തേക്ക് സർവീസ് നടത്തുകയാണങ്കിൽ കേരള ബസ് കർണാടക ബസുകളെക്കാൾ മൂന്നിരട്ടി കൂടുതൽ കേരള ബസുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തേണ്ടിയിരുന്നത്, കാരണം റൂട്ടിന്റെ 70%വും കേരളത്തിലൂടെയാണ് കടന്നു പോവുന്നത്.

അന്തർ സംസ്ഥാന കരാറിനെ കുറിച്ച് മിനിമം അറിവ് പോലുമില്ലാത്ത ഈ ഗതാഗത മന്ത്രി ഭരിക്കുമ്പോൾ കേരള കെഎസ്ആർടിസി നഷ്ടത്തിലായില്ലെങ്കിലേ അദ്ഭുമുള്ളുവെന്നുമ്മ ലീഗ് ഭാരവാഹികൾ പറഞ്ഞു..

 കർണാടക കെഎസ്ആർടിസി കാസർകോട് നിന്ന് ദേർളക്കട്ട വഴി തിങ്ങിനിറഞ്ഞ അവസ്ഥയിൽ ബി.സി റോഡിലെക്ക് ബസ് സർവീസ് നടത്തുമ്പോൾ കേരളം ഒരു ബസ് പോലുമായാക്കാത്തതിനെ  കുറിച്ച് മന്ത്രി ഒരക്ഷരം മിണ്ടായില്ലാ എന്നും നേതാകന്മാർ ആരോപിച്ചു.

No comments