JHL

JHL

സ്റ്റോപ്പിൽ ബസ് നിർത്താതെ പോകുന്നത് പതിവായി; വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു.


 കുമ്പള(www.truenewsmalayala.com) സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായതോടെ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു. കുമ്പള - മുള്ളേരിയ കെ.എസ്.ടി പി റോഡിൽ ഭാസ്ക്കര നഗറിൽ 

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

കൻസ വനിത കോളജിന് മുൻ വശം ആർ.ടി.ഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിങ് ഷെഡും സ്ഥാപിച്ചു.

എന്നാൽ സ്റ്റോപ്പിൽ സ്ഥിരമായി ബസുകൾ നിർത്താത്തതിനെ ചൊല്ലി പലപ്പോഴും ബസ് ജീവനക്കാരോട് വിദ്യാർഥിനികൾ വാക്കു തർക്കത്തിലേർപ്പെടുന്നത് പതിവാണ്. 

ഇന്നലെ ഇത് ചോദ്യം ചെയ്യാനായി സംഘടിച്ചെത്തിയ വിദ്യാർഥിനികൾ റോഡിന് കുറുകെ നിന്ന് ഏതാനും സമയം  ബസുകൾ തടഞ്ഞിട്ടു.

പിന്നീട് കുമ്പള ടൗണിലെത്തിയ വിദ്യാർഥിനികൾ ബസ്  ജീവനക്കാരോട് കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ മറ്റു വിദ്യാർഥികളും ഒപ്പം കൂടി, പൊലിസ് എത്തി ഇരു കൂട്ടരോടും സംസാരിച്ച ശേഷം പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി.

No comments