ചൂതാട്ട സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റ സംഭവം; പ്രതികൾക്കെതിരെ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ചാണ് ആരിക്കാടിയിലെ ഫാർമസി ജീവനക്കാരനും കുബണൂർ സ്വദേശിയുമായ സുനിലിന് ഏഴംഗ സംഘത്തിൻ്റെ മർദനമേറ്റത്.
പരുക്കേറ്റ സുനിലിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് കുമ്പളപൊലിസ് മൊഴിയെടുത്തിരുന്നു. എന്നാൽ പിന്നീട് നിസാര വകുപ്പ് മാത്രമാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
ചൂതാട്ട സംഘത്തിൻ്റെ വിളയാട്ടം കുബണൂരിലും പരിസരങ്ങളിലും പതിവാണ്.ഇതേ ചൊല്ലി രണ്ട് വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പൊലിസെത്തി സംഘത്തെ വിരട്ടിയോടിച്ചിരുന്നു.
ചൂതാട്ട സംഘത്തിനെതിരേ പൊലിസിന് വിവരം ചോർത്തിക്കൊടുത്തത് നീയെല്ലടാ എന്നു ചോദിച്ച് ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന സുനിലിനെ ബൈക്ക് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും സംഘത്തിലെ ഒരാള്‍ വടി കൊണ്ടു തലക്കും പുറത്തും അടിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
പരസഹായം കൂടാതെ സുനിലിന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയുന്നില്ല.സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മുഴുവൻ പ്രതികൾക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ആനന്ദ ബായിക്കട്ട, കൃഷ്ണ പഞ്ച, ജനാർദൻ, ജയന്ത സംബന്ധിച്ചു.
Post a Comment