JHL

JHL

ബസിൽ നിന്നും തെറിച്ച് വീണ് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്.


കുമ്പള(www.truenewsmalayalam.com)  : ബസിൽ നിന്നും തെറിച്ച് വീണ് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്.

ആരിക്കാടിയിലെ മൊയ്തീൻ അസീസിൻ്റെ മകനും, 9ആം ക്ലാസ്സ് വിദ്യാർഥിയുമായ മുഹമ്മദ് മുഫീദി(14)നാണ് ഇന്ന് രാവിലെ ആരിക്കടിയിലുണ്ടായ  അപകടത്തിൽ  പരിക്കേറ്റത്.

ബസിൻ്റെ ഡോർ പെട്ടെന്ന് തുറന്നതാണ് അപകടത്തിന് കാരണം, കുട്ടി വീണതറിയാതെ 200 മീറ്ററോളം ബസ്സ് സഞ്ചരിച്ചു, പിന്നീട് ബസ്സ് ജീവനക്കാരും അക്കാദമി കോളജ് വിദ്യാർത്ഥികളും ചേർന്നാണ് കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.

വീഴ്ചയുടെ ആഘാതത്തിൽ തുടയെല്ലിനും, കൈക്കും കാലിനും പരിക്കേറ്റു.

No comments