എസ്കെജെഎം പുത്തിഗെ റേയ്ഞ്ച്; "മുസാബഖ'' ഇസ്ലാമിക കലാസാഹിത്യമത്സരം 22,23 തീയതികളിലായി സംഘടിപ്പിക്കും.
പുത്തിഗെ(www.truenewsmalayalam.com) . സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റെയ്ഞ്ച് സംഘടിപ്പിക്കുന്ന "മുസാബഖ '' ഇസ്ലാമിക കലാ സാഹിത്യമത്സരം ഈ മാസം 22,23 തീയതികളിലായി നടക്കും.
പള്ളം ബദർ ജുമാ മസ്ജിദിന് കീഴിലുള്ള മിസ്ബാനുൽ ഹുദാ മദ്രസ പരിസരത്തു വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. റെയ്ഞ്ചിലെ 22-ഓളം മദ്രസകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ ഇസ്ലാമിക് കലാ സാഹിത്യ മത്സരത്തിൽ മാറ്റുരക്കും. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: മുഹമ്മദ് ഷാഫി ഹാജി പള്ളം( ചെയർമാൻ) സയ്യിദ് അർഷാദ് യമാനി തങ്ങൾ(കൺവീനർ) മുഹമ്മദ് ഹാജി കുഞ്ചാർ(ട്രഷറർ).
പ്രോഗ്രാം കമ്മിറ്റി: ബഷീർ അദ്നവി കുമ്പ ഡാജെ (ചെയർമാൻ) ജഹ്ഫർ സ്വാദിഖ് ബാഖവി (കൺവീനർ).
Post a Comment