പെർവാഡിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ യുവതി ട്രെയിനിടിച്ച് മരിച്ചു
കുമ്പള(www.truenewsmalayalam.com): പെർവാഡിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ യുവതി ട്രെയിനിടിച്ച് മരിച്ചു, പെർവാഡ് സ്വദേശി പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യയും ചെട്ടുംകുഴിയില്‍ താമസക്കാരിയുമായ ശംസീനയാ(36)ണ് ഇന്ന് (വെള്ളി) വൈകീട്ട് മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
ശംസീനയുടെ ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്‍ ഒന്നരവര്‍ഷം മുമ്പാണ് മരിച്ചത്. ഇതിന് ശേഷം യുവതി ചെട്ടുംകുഴിയിലെ സ്വന്തം വീട്ടിലും, മൂത്ത കുട്ടി പെര്‍വാഡില്‍ മുത്തശ്ശിയോടൊപ്പവും താമസിച്ചുവരികയായിരുന്നു.
ഈ കുട്ടിക്ക് നല്‍കുന്നതിന് യൂണിഫോം വാങ്ങി റെയില്‍ പാളത്തിലൂടെ വീട്ടിലേക്ക് വരുന്നതിനിടെ മംഗ്‌ളുറു ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ യുവതി തൽക്ഷണം മരിക്കുകയായിരുന്നു.
മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇല്യാസ് - ഹാജിറ ദമ്പതികളുടെ മകളാണ്.
Post a Comment