JHL

JHL

ഇസ്രയേൽ ഫലസ്തീൻ ജനതയോട് കാട്ടുന്ന ക്രൂരത അവസാനിപ്പിക്കണം, ഫലസ്തീനിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണം; ഇഖ്ബാൽ ഹൊസങ്കടി.

 


മഞ്ചേശ്വരം(www.truenewsmalayalam.com) : ഗസ്സയിലെ  ആശുപത്രിയെ ലക്ഷ്യം വഹിച്ചുകൊണ്ട്  അഞ്ഞൂറിലധികം രോഗികളെയും, ഡോക്ടർസിനെയും കൊന്നൊടുക്കിയത് സയണിസ്റ്റുസ്റ്റുകൾ നടത്തുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്.

 ഇസ്രയേൽ ഫലസ്തീൻ ജനതയോട് കാട്ടുന്ന ക്രൂരത അവസാനിപ്പിക്കണം ഫലസ്തീനിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി.

 എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ  സംഘടിപ്പിച്ച (നൈറ്റ് വിജില്‍) പലസ്തീൻ ഐക്യദാർഢ്യ  കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ഇസ്രയേൽ ഫലസ്തീനിനെ ചോരക്കളം ആക്കിയിരിക്കുകയാണ് അവരുടെ പ്രാഥമിക സൗകര്യങ്ങളെ പോലും വിലക്കി ബന്ദിയാക്കുന്ന രംഗമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയടക്കം അധിക്രൂരമായി കൊന്നുകൊണ്ടിരിക്കുന്നു. യുദ്ധ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൊന്നുകളയുന്ന സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന്  എസ്ഡിപിഐ ജില്ലാ സെക്രട്ടറി സവാദ് സി എ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു  സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂർ സ്വാഗതവും  മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഇന്‍തിയാസ് ഉപ്പള നന്ദിയും പറഞ്ഞു.


No comments