കുമ്പള ഭാസ്കരനഗറിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു
കുമ്പള : കുമ്പള ഭാസ്കരനഗറിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ഭാസ്‌കര നഗറിലുണ്ടായ അപകടത്തില്‍ പെട്ട യുവാവാണ് മരിച്ചത്. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍ (23) ആണ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മണിമുണ്ട സ്വദേശി മുഹമ്മദ് മാസിൻ പരിക്കുകളോടെ ആശുപത്രിയിൽ ആണ്.
മംഗലാപുരത്ത് ബി.കോം വിദ്യാര്‍ഥിയായ ഇബ്രാഹിം ഖലീല്‍ ഒഴിവ് സമയങ്ങളില്‍പാർട്ട് ടൈമായി കളക്ഷന്‍ ഏജന്റായി ജോലി ചെയ്യാറുണ്ട്. ജോലിയുടെ ഭാഗമായി സുഹൃത്ത് ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് മാസിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുഹമ്മദ്-മയ്മൂന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഇബ്രാഹിം ഖലീല്‍.
Post a Comment