JHL

JHL

മൊഗ്രാൽ ഗവ.യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ്സ് സെന്റർ ദേശീയ നിലവാരത്തിലേക്ക്.


മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള മൊഗ്രാൽ ഗവ: യുനാനി ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്  ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ &  ഹെൽത്ത് പ്രൊവൈഡേർസ് കേന്ദ്രസംഘം സ്ഥാപനം സന്ദർശിച്ചു.

എൻട്രി ലെവൽ അസ്സെസ്സർ കെ.കെ. രാജൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ:അജിത് കുമാർ,ഹോമിയോ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്.

സാധാരണ ഡിസ്പെൻസറികളിൽ നല്കി വരുന്ന സേവനങ്ങൾക്ക് പുറമേ ലാബ് ,ഫിസിയോതെറാപ്പി, യുനാനി റെജിമിനൽ തെറാപ്പി. യോഗ തെറാപ്പികളുടെ സേവനങ്ങൾ കുടി രോഗികൾക്ക് നൽകുന്നതിൽ ഡോക്ടർമാരുടെ സംഘം തൃപ്തി രേഖപ്പെടുത്തി.കൂടാതെ ഇ. ഹോസ്പിറ്റൽ സിസ്റ്റം, ഓൺലൈൻ റെജിസ്ട്രേഷൻ പൂർണ്ണമായും നടപ്പിലാക്കിയതിനേയും ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു.

സംഘത്തെ  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണന്റേയും, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താഹിറ യൂസഫിന്റേയും നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ  നാസർ മൊഗ്രാൽ (വൈസ്  പ്രസിഡൻറ്),  നസീമ ഖാലിദ്(ആരോഗ്യം), സബൂറ (വികസനം), മെമ്പർമാരായ  യൂസുഫ് ഉളുവാർ, റിയാസ് മൊഗ്രാൽ. രവിരാജ് ,ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളായ എഎം സിദ്ദീഖ് റഹ്‌മാൻ, റിയാസ് മൊഗ്രാൽ,ടി എം ഷുഹൈബ്, മുഹമ്മദ് അബ്കോ,ടി എ കുഞ്ഞാഹമ്മദ് മെഡിക്കൽ ഓഫീസർമാരായ ഡോ: ഷക്കീറലി,ഡോ: ഇംതിയാസ്, സ്ഥാപനത്തിലെ ജിവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.



No comments