ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
പൊടിപ്പള്ളം സ്വദേശി എം.ജി മുഹമ്മദ് സജാദ് (23) ആണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് സംഘം ഇന്നലെ ചൗക്കിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 0.9 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി സജാദ് പിടിയിലായത്.
പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത് കെ.വി, സിവില്‍ ഓഫീസര്‍മാരായ പി. രാജേഷ്, കെ.പി ശരത്, ടി.വി അതുല്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment