JHL

JHL

കാഞ്ഞങ്ങാട്ട്​ മാവേലി എക്സ്പ്രസ് നിർത്തിയത് പാളം മാറി


 കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : കാ​ഞ്ഞ​ങ്ങാ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ മാ​വേ​ലി എ​ക്​​സ്​​പ്ര​സ്​ നി​ർ​ത്തി​യ​ത് തെ​റ്റാ​യ ട്രാ​ക്കി​ൽ. ഒ​ന്നാം ട്രാ​ക്കി​ൽ നി​ർ​ത്തേ​ണ്ട ട്രെ​യി​ൻ പാ​ളം​മാ​റി ഒ​ന്നാം ട്രാ​ക്കി​നും ര​ണ്ടാം ട്രാ​ക്കി​നും ഇ​ട​യി​ലെ പാ​ള​ത്തി​ലാ​ണ്​ ചെ​ന്നു​ക​യ​റി​യ​ത്.

 സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്താ​ത്ത സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്​​സ്​​പ്ര​സു​ക​ളും ച​ര​ക്കു​വ​ണ്ടി​ക​ളും മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന ട്രാ​ക്കി​ൽ ഈ ​സ​മ​യം മ​റ്റ്​ വ​ണ്ടി​ക​ൾ ക​ട​ന്നു​വ​രാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

 മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് ട്രാ​ക് മാ​റി സ​ഞ്ച​രി​ച്ച​ത്. ട്രെ​യി​ൻ ഇ​ന്ന​ലെ വൈ​കീ​ട്ട് 6.45 മ​ണി​യോ​ടു​കൂ​ടി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. സ്റ്റേ​ഷ​നി​ൽ​നി​ന്ന് സി​ഗ്ന​ൽ മാ​റി ന​ൽ​കി​യ​താ​ണ് ട്രെ​യി​ൻ ര​ണ്ടാം ട്രാ​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഒ​ന്നാം ട്രാ​ക്കി​ൽ വ​രേ​ണ്ട മാ​വേ​ലി എ​ക്സ്പ്ര​സ് മ​ധ്യ​ത്തി​ലു​ള്ള ട്രാ​ക്കി​ലൂ​ടെ വ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​രും അ​ന്ധാ​ളി​ച്ചു.

അ​ബ​ദ്ധം പ​റ്റി​യെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ സ​മീ​പ സ്​​റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​റ്റ്​ ​​ട്രെ​യി​നു​ക​ൾ ക​ട​ന്നു​വ​രു​ന്നി​ല്ല എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി, മ​ധ്യ​ത്തി​ലു​ള്ള ട്രാ​ക്കി​ൽ മാ​വേ​ലി എ​ക്​​സ്പ്ര​സ്​ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്​ എ​ന്നും യാ​ത്ര​ക്കാ​ർ​ക്ക്​ ക​യ​റാ​മെ​ന്നും അ​റി​യി​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു.

വൃ​ദ്ധ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ വ​ണ്ടി​യി​ൽ ക​യ​റി​യ​ത്. ബാ​ഗു​ക​ളും ​കു​ട്ടി​ക​ളു​മാ​യും പ്രാ​യ​മാ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചും യാ​ത്ര​ക്കാ​ർ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് താ​ഴേ​ക്കി​റ​ങ്ങി പാ​ളം മു​റി​ച്ചു​ക​ട​ന്ന് ഉ​യ​ര​ത്തി​ലു​ള്ള ട്രെ​യി​​നി​ലേ​ക്ക് ക​യ​റേ​ണ്ടി​വ​ന്ന​ത് ആ​​ശ​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നി​ൽ ക​യ​റാ​ൻ ആ​റു മി​നി​ട്ട്​ അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

പി​ന്നീ​ട്​ വ​ണ്ടി പി​റ​കോ​ട്ടെ​ടു​ത്ത്​ ട്രാ​ക്​ മാ​റി ഒ​ന്നി​ലൂ​ടെ​യാ​ണ്​ യാ​ത്ര തു​ട​ർ​ന്ന​ത്. വൈ​കീ​ട്ടു​ള്ള ട്രെ​യി​നാ​യ​തി​നാ​ൽ വ​ലി​യ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച്​ പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റോ​ട്​ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ൽ​നി​ന്ന് അ​റി​യി​ച്ചു. കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ മു​മ്പ് ര​ണ്ടു​ത​വ​ണ സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.



No comments