JHL

JHL

"ഗ്രാമവണ്ടി ''സർവീസ് തുടങ്ങി: ഗ്രാമങ്ങൾ തോറും സ്വീകരണം നൽകി നാട്ടുകാർ.


കുമ്പള(www.truenewsmalayalam.com) :  കുമ്പള ഗ്രാമപഞ്ചായത്തും, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് കുമ്പളയിൽ ആരംഭിച്ച "ഗ്രാമവണ്ടിക്ക്'' ഗ്രാമങ്ങൾ തോറും ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലയിലെ ആദ്യ ബസ് സർവീസാണ് കുമ്പളയിൽ ആരംഭിച്ചത്. ബമ്പ്രാണയിൽ വെച്ചാണ് സർവീസിന് തുടക്കമായത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിച്ച ഗ്രാമവണ്ടിക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികളും, നാട്ടുകാരും, സന്നദ്ധ സംഘടനകളും ചേർന്ന് സ്വീകരണം നൽകി.


 കുമ്പോൾ തങ്ങൾ വീട്, ഐഎച്ച്ആർഡി കോളേജ് പരിസരം, മൊഗ്രാൽ യൂനാനി ഹോസ്പിറ്റൽ സമീപം, പേരാൽ ജിഎൽപി സ്കൂൾ പരിസരം, പേരാൽ കണ്ണൂർ ജുമാ മസ്ജിദ് പരിസരം, ആരിക്കാടി ജംഗ്ഷൻ, ബായ്ക്കട്ട,അണ്ടിത്ത ടുക്ക,കളത്തൂർ ചെക്ക് പോസ്റ്റ്  എന്നിവിടങ്ങളിലെ സ്വീകരണ ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യുസുഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സബൂറ,ബിഎ റഹ്മാൻ ആരിക്കാടി,നസീമാ ഖാലിദ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ, വിദ്യാപൈ, രവിരാജ് തുമ്മ,കൗലത്ത് ബീബി, താഹിറ-ഷംസീർ, വിവേക് എന്നിവർ സംബന്ധിച്ചു.

No comments