റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ചത്തൂർ സ്വദശിയായ വിദ്യാർത്ഥി മരിച്ചു.
മഞ്ചേശ്വർ(www.truenewsmalayalam.com) : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ചത്തൂർ സ്വദശിയായ വിദ്യാർത്ഥി മരിച്ചു.
കുഞ്ചത്തൂർ സ്വദശിയായ രഘു നാഥ് ആള്‍വയുടെ മകന്‍ സുമന്ത് ആര്‍ ആള്‍വ(16) ആണ് രണ്ടു ദിവസം മുമ്പ് മാടയിലുണ്ടായ അപകടത്തിൽ മരിച്ചത്.
അപകടം നടന്നയുടൻ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാസര്‍കോട് സ്വദേശിയുടെ കെ.എല്‍ 14- u 6534 ഇന്നോവ കാറാണ് അപകടമുണ്ടാക്കിയതെന്ന് മഞ്ചേശ്വരം പൊലിസ് അറിയിച്ചു.
അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നു വൈകീട്ട് കുഞ്ചത്തൂരില്‍ റോഡ് ഉപരോധിച്ചു.
പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment