JHL

JHL

കേരളത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായ വികസത്തിന് പ്രാധാന്യം നൽകുന്നു; മന്ത്രി ശിവൻകുട്ടി.


കുമ്പള(www.truenewsmalayalam.com) : കേരളത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായ വികസത്തിന് പ്രാധാന്യം നൽകുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ആധുനിക ലോകത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ തയ്യാറുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാൻ നമ്മുടെ വിദ്യാലയങ്ങൾക്ക് കഴിയുന്നതായും മന്ത്രി കൂട്ടി ച്ചേർത്തു. 

കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടം വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 

എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനായി. വിശ്രാന്തി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു. 

കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമാഷെട്ടി,പഞ്ചായത്തംഗങ്ങളായ  പ്രേമാവതി, ശോഭ യൂസുഫ് ഉളുവാർ, വിദ്യാകിരണം ജില്ലാ കോ.ഓഡിനേറ്റർ സുനിൽ കുമാർ സംസാരിച്ചു. 


No comments