JHL

JHL

മാലിന്യ സംസ്കരണം; ഹോട്ടലുകൾക്കെതിരായ നടപടിയിൽ ജനപ്രതിനിധികൾ ഇടപെടണം- കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ.


കുമ്പള(www.truenewsmalayalam.com) : ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപെടുത്താതിന്റെ പേരിൽ ഹോട്ടലുകൾക്ക് വൻ പിഴ ശിക്ഷ അടക്കമുള്ള  നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ളിൽ നിന്നും നേരിടേണ്ടി വരുന്നത് ഹോട്ടൽ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഹോട്ടൽ&റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

 ഹോട്ടലുകൾ ക്കെതിരെയുള്ള സന്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ ഈ നടപടി ചെറുകിട- ഇടത്തരം- ഒറ്റമുറി കച്ചവടം ചെയ്യുന്ന ഹോട്ടലുകളെ പ്രതികൂലമായി ബാധിക്കുന്നു.ഈ നീക്കം വൻകിട ഭക്ഷണ വിതരണ സ്ഥാപങ്ങളുടെ കടന്നു വരവിന് വഴിവെക്കുകയും, വൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ചെറുകിട വ്യാപാരികളും മറ്റും ഈ മേഘലയിൽനിന്നും പിൻ മാറുന്ന സാഹചാര്യമുണ്ടാവുമെന്നും, നമ്മുടെ തനത് വിഭവങ്ങൾ സാധാരണകാർക്ക് അന്യമാവുകയും ചെയ്യുമെന്നും അസോസിയേഷൻ  നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇതിന് ഒരു പരിഹാരവും, ജനപ്രതിനിധികളുടെ ഇടപെടലും അവശ്യപെട്ടു കൊണ്ട് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ  സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം എംഎൽ എ,എകെഎം അഷ്റഫിന് കെഎച്ച് ആർഎ  ജില്ലാ പ്രസിഡന്റ് അബ്ദുള്ള താജ്  നിവേദനം നല്കി.


No comments