JHL

JHL

ഗ്രാമവണ്ടി; കിലോമീറ്റർ താണ്ടി നടന്നു വരുന്ന വിദ്യാർഥികൾക്കും അനുഗ്രഹമാവുന്നു.


മൊഗ്രാൽ(www.truenewsmalayalam.com) : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സഹകരണത്തോടെ കുമ്പള ഗ്രാമപഞ്ചായത്ത് ജില്ലയിൽ ആദ്യമായി തുടങ്ങിയ "ഗ്രാമവണ്ടി'' സർവീസ് പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് ഉപകരിക്കുന്നതോടൊപ്പം, ദൂരെ ദിക്കുകളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി കാൽനടയായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും ഏറെ അനുഗ്രഹമാവുന്നു.

 സർവീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഗ്രാമ വണ്ടിയെ കുറിച്ച് ജനങ്ങൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വലിയ വാടക നൽകി ടൗണുകളിൽ നിന്ന് ഓട്ടോകളിലും മറ്റും വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്ക് നേരിയ ടിക്കറ്റ് നിരക്കിൽ ഗ്രാമവണ്ടിയിൽ യാത്ര ചെയ്യാനാവുന്നതാണ് ജനങ്ങളിൽ ആശ്വാസമേകുന്നത്.

 പേരാൽ, പേരാൽ കണ്ണൂർ ഭാഗങ്ങളിൽ നിന്ന് മൊഗ്രാൽ, കുമ്പള ഗവൺമെന്റ് സ്കൂളുകളിലേക്കും, സ്വകാര്യ കോളേജുകളിലേക്കും വരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ ഗ്രാമവണ്ടിയെ യാണ് ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ ചുരുക്കം ചില സ്വകാര്യബസ്സുകളാണ് ഓടുന്നത്. അതും ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രം. ഗ്രാമവണ്ടിയിലൂടെ കൂടുതൽ സർവീസുകൾ ഗ്രാമങ്ങളിൽ എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ നാട്ടുകാർ.

No comments