JHL

JHL

കഞ്ചാവ് വിൽപ്പന; രണ്ടു കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി കോഴിക്കോട്ട് പിടിയിൽ.

 


കാസർഗോഡ്(www.truenewsmalayalam.com) : കഞ്ചാവ് വിൽപ്പന, രണ്ടു കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി കോഴിക്കോട്ട് പിടിയിൽ.

കാസർഗോഡ് സ്വദേശിയായ ഷാഹിദ് അക്ബറി(33)നെയാണ്  ടൗൺ പോലീസും ടൗൺ അസ്സി. കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡ് പിടികൂടിയത്.

ഒഡീഷയിൽ നിന്നുള്ള കഞ്ചാവ് കുറഞ്ഞ വിലയിൽ വാങ്ങി കൊടുക്കാൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയും, സ്വദേശികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയുമാണ് ഇയാൾ ചെയ്യാറ്. 

 ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിവെ സറ്റേഷൻ നാലാം പ്ലാറ്റ് ഫോമിൻ്റെ പാർക്കിംഗിൽ നിന്നാണ് ഇയാളെ 2 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.

ടൗൺ എസ് ഐ ഗിരീഷ് കുമാർ,  സീനിയർ സി പി ഒ  ബിനിൽകുമാർ, സി. പി.ഒ മാരായ ജീതേന്ദ്രൻ, ദിപിൻ, സുബീഷ്, സിറ്റിക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം .സജേഷ് കുമാർ പി, സുജിത്ത് സി.കെ, നാർകോട്ടിക്ക് ഷാഡോ  അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ഇബ്നു ഫൈസൽ, തൗഫീക്ക് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



No comments