മീലാദ് നഗറിലെ മീലാദാഘോഷം; ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യ സദസ്സോടെ സമാപനം.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ മീലാദ് നഗറിലെ മീലാദാ ഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മേലാൽ നഗർ പരിധിയിലെ നൂറോളം വരുന്ന മദ്രസാ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാപരിപാടി, ഇർഫാനി,നാസിഫ് കോഴിക്കോട് ടീം അവതരിപ്പിച്ച ബുർദ- ഗാനാലാപന സദസ്സ്, മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി വാവൂരിന്റെ "ഇഷ്ക്കേ റസൂൽ'' പ്രഭാഷണം, യുദ്ധഭൂമിയിൽ ദുരിതം നേരിടുന്ന ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യ സദസ്സും, പ്രാർത്ഥനയും, ആയിരങ്ങൾക്കുള്ള ചീരണി വിതരണവും കൊണ്ട് ഏകദിന പരിപാടി ശ്രദ്ധേയമായി.
വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം 2.30ന് മീലാദ് കമ്മിറ്റി രക്ഷാധികാരി കെഎം അബ്ദുള്ള ഫിർദൗസ്, റിയാസ് അശാഫി എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മഹരിബ് നമസ്കാരാനന്തരം 7 30ന് ഉദ്ഘാടന ചടങ്ങ് മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫസലിന്റെ അധ്യക്ഷതയിൽ സലാം വാഫി വാവൂർ ഉദ്ഘാടനം ചെയ്തു.ടി എം മുഹമ്മദ്,... എന്നിവർ സംബന്ധിച്ചു. ഷമ്മാസ് സ്വാഗതം പറഞ്ഞു.
ഇസ്ലാമിക കലാപരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, മീലാദ് കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായ കെഎ കുഞ്ഞഹമ്മദ്, എം എസ ബിഎ മുഹമ്മദ് കുഞ്ഞി,എംപി അബ്ദുൽഖാദർ, ഇബ്രാഹിം ഉപ്പഞ്ഞി, എംഎം റഹ്മാൻ, നാസിർ മീലാദ്,മുഹമ്മദ് അബ്ക്കോ, റിയാസ് കരീം, ശരീഫ് ഗല്ലി,എസ് കെ കാസിം,എംഎ ഇബ്രാഹിം,, ബികെ സത്താർ കെഎ മുഹമ്മദ്,എംഎസ് മുഹമ്മദ് കുഞ്ഞി,എം എസ് അബ്ദുല്ല കുഞ്ഞി,കാദർ കെഎം, എസ്കെ സലീം, ബഷീർ ഫിർദൗസ്, ടിഎം ഇബ്രാഹിം, മജീദ് ഗൾഫ് പ്രതിനിധികളായ കെപി അഷ്‌റഫ്,പിഎം റഷീദ്, എംജിഎ റഹ്മാൻ, കെഎ ഖാലിദ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആഘോഷ പരിപാടികൾക്ക് മീലാദ് കമ്മിറ്റി പ്രസിഡണ്ട് ഫസൽ ടിപി, സെക്രട്ടറി ശുറൈക്ക്,ട്രഷറർ ഹാഷിർ, ഭാരവാഹികളായ മിദ്ലാജ് ടിപി, മഹ്ഷൂക്, ജവാദ്,ഇർഷാദ്, ഷാഹിൽ,അദ്നാൻ, റഴീം മുഫീദ്, റയീസ്, നബീൽ, അൻവർ,ബികെ കബീർ എംഎസ് അഷ്റഫ്, ബാസിത്, സിദ്ദീഖ് പി എസ്, ഇർഷാദ് എന്നിവർ നേതൃത്വം നൽകി ഹാഷിർ നന്ദി പറഞ്ഞു.
Post a Comment