JHL

JHL

മംഗൽപ്പാടി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷവും കെട്ടിടോദ്ഘാടനവും നവംബർ 4 ന്


കുമ്പള(www.truenewsmalayalam.com) : മംഗൽപ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷവും നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നവംബർ 4ന് ചെറുഗോളിയിൽ  നടക്കുമെന്ന് ഭരണ സമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 9.30 ന് കേന്ദ്ര കൃഷിമന്ത്രി ശോഭാകരംദലാജെ കെട്ടിടോദ്ഘാടനം നിർവഹിക്കും.എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും.

ലോക്കർ  കോ.ഒപ്പറ്റീവ് ജോ.രജിസ്ട്രാർ ലസിത. കെ,സഹകരണ സദൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പലിശ രഹിത വായ്പ ജോ. ഡയറക്ടർ കോ.ഒപ്പററ്റീവ്  ഓഡിറ്റ് രമ, സുവനീർ കാംപ്കോ പ്രസിഡൻ്റ് കിശോർ കുമാർകൊഡ്ഗി എന്നിവർ ഉദ്ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡൻ്റ് പ്രേംകുമാർ, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, എന്നിവർ സംസാരിക്കും.

 ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സാംസ്കാരിക പരിപാടികൾ നടക്കും. നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറ് അംഗങ്ങൾക്ക് ഗ്രഹോപകരണങ്ങൾ വാങ്ങുന്നതിനായി  50,000 രൂപയുടെ പലിശരഹിത വായ്പകൾ നൽകും. 

മുൻകാല പ്രസിഡൻ്റുമാരെ ചടങ്ങിൽ ആദരിക്കും. ഉപ്പള, നയാബസാർ ബന്തിയോട് എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകൾ പ്രവർത്തിച്ചുവരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. 

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് പ്രേംകുമാർ കെ.പി ഐല, വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണ ഷെട്ടി, ഡയറക്ടർമാരായ ഭരത്ത് റൈ, രവീഷ് കൊടങ്ക, സെക്രട്ടറി പി. ബാലസുബ്രമണ്യ സംബന്ധിച്ചു.


No comments