JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

 


കാസർഗോഡ്(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

അനധികൃതമായി കടത്താൻ ശ്രമിച്ച 63.39 ലക്ഷം രൂപയുടെ 1080 ഗ്രാം സ്വര്‍ണ്ണവുമായി  അബ്ദുല്‍ നിഷാര്‍ എന്നയാളാണ് പിടിയിലായത്.

 ഡി.ആര്‍.ഐ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അബ്ദുല്‍ നിഷാറില്‍ നിന്ന് സ്വർണ്ണം പിടികൂടിയത്. 

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 

അബുദാബിയില്‍ നിന്ന് എത്തിയ വടകര സ്വദേശി മഹമൂദ് എന്നയാളിൽ നിന്നും 37.49 ലക്ഷം രൂപയുടെ 739 ഗ്രാം സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. മഹമൂദിന്റെ പോക്കറ്റില്‍ നിന്ന് 37.49 ലക്ഷം രൂപയുടെ 739 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയത്.


No comments