തിരികെ സ്കൂളിലേക്ക്; കുടുംബശ്രീ നടപ്പിലാക്കുന്ന പരിപാടിക്ക് പുത്തിഗെ പഞ്ചായത്തിൽ ആവേശ തുടക്കം.
പുത്തിഗെ(www.truenewsmalayalam.com) : കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് പരിപാടിക്ക് പുത്തിഗെ പഞ്ചായത്തിൽ ആവേശ തുടക്കം.
പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 2400 പേരാണ് ഇതിൽ പങ്കാളികളാകുന്നത്, അംഗടിമോഗർ സ്കൂൾ അങ്കണത്തിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൽവ ഉത്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയ്യർപേഴ്സൻ ഹേമവതി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡെവലപ്പ്മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചയർമാൻ പാലക്ഷ റായ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ അനിത, പഞ്ചായത്ത് അംഗങ്ങൾ ആയ പ്രേമ എസ് റായ്, പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ, കമ്യൂണിറ്റി കൗൺസിലർ പ്രിയ, കുടുംബശ്രി സി.ഡി.എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, എന്നിവർ നേതൃത്വം നൽകി.
ആർ പി ടീച്ചർമാരായി 15 പേർ വിവിധ കുടുംബ ശ്രീയിൽ നിന്നും പങ്കെടുത്തു.സി.ഡി.എസ് അംഗംസവിത സ്വാഗതവും ക്യമ്യൂണിറ്റി കൗൺസിലർ പ്രിയ നന്ദിയും പറഞ്ഞു. വൈകുന്നേരം ദേശിയ ഗാനത്തോടെ ആദ്യ ദിവസം സമാപിച്ചു.
Post a Comment